മോദി സര്‍ക്കാരിന്റെ ഭാരത് അരിക്ക് സംസ്ഥാനത്ത് വന്‍ സ്വീകരണം

കണ്ണൂര്‍: മോദി സര്‍ക്കാരിന്റെ ഭാരത് അരിക്ക് സംസ്ഥാനത്ത് വന്‍ സ്വീകരണം. ഇന്നലെ കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാം പീടികയില്‍ അരിയെത്തിച്ചിരുന്നു. വെറും ഒന്നര മണിക്കൂറിനുള്ളില്‍ 100 ക്വിന്റല്‍ അരിയാണ് വിറ്റുപോയത്. ബി ജെ പിയുടെ പ്രാദേശിക പ്രവര്‍ത്തകരായ സി വി സുമേഷ്, പി ആര്‍ രാജന്‍, റജീവ് കല്യാശ്ശേരി, അരുണ്‍ കൈതപ്രം, പ്രകാശന്‍ കീച്ചേരി, സത്യന്‍ കരിക്കിന്‍, ഒ പി രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വില്‍പന നടത്തിയത്.

ആയിരത്തോളം പേരാണ് അരി വാങ്ങാനെത്തിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ മാരന്‍കുളങ്ങരയിലും ഭാരത് അരി എത്തിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. ഒടുവില്‍ ടോക്കണ്‍ അടിസ്ഥാനത്തില്‍ ആയിരം പേര്‍ക്ക് വിതരണം ചെയ്തിരുന്നു. കിലോയ്ക്ക് 29 രൂപയാണ് വില. 10 കിലോ പാക്കറ്റാണ് ഇവര്‍ വാങ്ങിയത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കൂടുതലിടങ്ങളില്‍ ഭാരത് അരി എത്തിച്ചേക്കും.

 

Leave a Reply

Your email address will not be published. Required fields are marked *