വയനാടിന് വേണ്ടി പ്രാർത്ഥനയോടെ മോഹൻലാൽ; രക്ഷാപ്രവർത്തകർ അടക്കമുള്ളവർക്ക് ഭക്ഷണമൊരുക്കുമെന്ന് ഷെഫ് പിള്ള

കൽപ്പറ്റ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നടൻ മോഹൻലാൽ. സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൺട്രോൾ റൂം നമ്പരുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയസഹോദരങ്ങൾക്കായി പ്രാർഥനയോടെ.

Leave a Reply

Your email address will not be published. Required fields are marked *