ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് മുസ്ലീം ലീഗ്

ദുബായ് : ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് മുസ്ലീം ലീഗ്. മൂന്നാം സീറ്റിൽ നല്ല തീരുമാനം ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങൾ സീറ്റു തർക്കത്തിലെ പരിഹാരത്തിന് വേണ്ടിയാണ് കോൺഗ്രസുമായി ചർച്ചകൾ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊന്നാനി സീറ്റിൽ ഇടത് സ്ഥാനാർഥിക്ക് സമസ്ത പിന്തുണയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ സാദിഖ് അലി തങ്ങൾ തയ്യാറായില്ല. മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണെന്നും അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗ് തീരുമാനിക്കണമെന്നുമുളള മന്ത്രി പി. രാജീവിന്റെ പ്രസ്താവനയോട് രാജീവ് പറഞ്ഞതിനോട് എന്ത് പറയാനാണ് എന്നായിരുന്നു സാദിഖ് അലി തങ്ങളുടെ പ്രതികരണം.