കണ്ണൂർ ജില്ലാ കമ്മറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട മനു തോമസിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ എം വി ഗോവിന്ദൻ

ന്യൂഡൽഹി: കണ്ണൂർ ജില്ലാ കമ്മറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട മനു തോമസിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതെല്ലാം ജില്ലാ കമ്മിറ്റിയോട് ചോദിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

‘ഏതോ ഒരു ജില്ലാ കമ്മിറ്റി അം​ഗവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഭാ​ഗത്തുനിന്ന് എന്ത് പ്രതികരിക്കാനാണ്. മാദ്ധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്തകളാണിതെല്ലാം. അതിൽ ഇടപെടാൻ‌ ഒരുതരത്തിലും തയ്യാറല്ല. അവിടെ ജില്ലാ സെക്രട്ടറി എം വി ജയരാജനെ വിളിച്ചാൽ മതി’- ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ കളളപ്പണ കേസിൽ സിപിഎമ്മിനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ സിപിഎമ്മിനെ വേട്ടയാടുന്ന നടപടി തോന്നിയവാസമാണ്. കേസിനെ സിപിഎം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *