അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം :
പ്രായപരിധി ഉയര്‍ത്തി മാറ്റത്തിന് തയ്യാറായി കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ വ്യാപക പ്രതിഷേധം. പലയിടത്തും അക്രമ സംഭങ്ങള്‍ വരെയുണ്ടായി. വിരമിച്ച സൈനികരുള്‍പ്പെടെയുളളവരുടെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പദ്ധതിയില്‍ മാറ്റത്തിന് തയാറായി കേന്ദ്രസര്‍ക്കാര്‍. പ്രായപരിധി 23 ആയി ഉയര്‍ത്തി. നേരത്തെ ഇത് 21 ആയിരുന്നു. ഈ വര്‍ഷത്തെ നിയമനത്തിന് മാത്രമാണ് പുതിയ ഇളവ് ബാധകമാവുക. പ്രതിപക്ഷ സംഘടനകളും പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍. പദ്ധതിയിലൂടെ യുവാക്കള്‍ക്ക് തൊഴിലവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്നാണ് വിശദീകരണം. ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റിന്റെ പേരില്‍ സാധാരണ റിക്രൂട്ട് മെന്റ് നിര്‍ത്തിവെക്കരുത് എന്നൊരു വാദം എന്‍ഡിഎക്കുള്ളിലും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *