നയൻ താരയും വിഗ്നേഷ് ശിവനും വിവാഹിതരായി

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ ഹോട്ടലിൽ നടന്ന ചടങ്ങിൽ സൗത്തിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും സൂപ്പർതാരങ്ങൾ പങ്കെടുത്തു. ബോളിവുഡിന്റെ കിംഗ് ഷാരൂഖ് ഖാൻ, സൂപ്പർസ്റ്റാറുകളായ രജനികാന്ത് വിജയ്, സൂര്യ തുടങ്ങിയ താരരാജാക്കന്മാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
മലയാളത്തിൽ നിന്ന് ദിലീപ് അടക്കം ഉള്ള പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. 150 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. നയൻതാരയുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചിരുന്നത്. 11 നാണ് റിസപ്ഷൻ