വധശിക്ഷ വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ പേകാൻ അനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു

ന്യൂഡൽഹി: വധശിക്ഷ വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ പേകാൻ അനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചതായി റിപ്പോർട്ട്.നിമിഷ പ്രിയയുടെ അമ്മയും മകളും ഉൾപ്പെടെയുള്ള സംഘത്തിന് യാത്രാനുമതി തേടി സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് മന്ത്രാലയത്തെ സമീപിച്ചത്.
കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന വട്ട ശ്രമം എന്ന നിലയിലാണ് ആറ് അംഗ സംഘം യമനിലേക്ക് പോകാൻ അനുമതി തേടിയിരിക്കുന്നത്.
യമനിലേക്ക് യാത്രാനുമതി ലഭിച്ചാൽ നിമിഷ പ്രിയയെ ജയിലിലെത്തി അമ്മയ്ക്കും മകൾക്കും കാണാൻ അവസരം ഒരുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞദിവസം തള്ളിയിരുന്നു. നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ഇത്.
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകൾക്കും പുറമെ സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാലുപേരാണ് അപേക്ഷ നല്‍കിയത്.
മനപൂർവമല്ലാതെ സംഭവിച്ചത് പാളിച്ചയാണെന്നും തലാലിന്‍റെ കുടുംബവും യെമൻ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും നിമിഷ കഴിഞ്ഞ ആഴ്ച അമ്മയ്ക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. വധശിക്ഷ ഒഴിവാക്കി ജീവിക്കാൻ കഴിയുമോയെന്ന ആശങ്കകളും നമിഷ കത്തിൽ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മയും മകളും ഉൾപ്പെടുന്ന സംഘത്തെ യെമനിലെത്തിച്ച് മോചനം സാധ്യമാക്കാനുള്ള ശ്രമങ്ങൾ.
. ആക്ഷന്‍ കൗണ്‍സിൽ സമര്‍പ്പിച്ച ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. നിലവിൽ നഷ്ടപരിഹാരം നല്‍കിയുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കും ഇനി കഴിയില്ലെന്ന സാഹചര്യമാണുള്ളത്.