ഇന്ധനത്തിന്റെ നികുതി ഇനി കുറയ്ക്കില്ല : മന്ത്രി കെ.എന്‍. ബാലഗോപാല്‍

ഇന്ധനത്തിന്റെ നികുതി ഇനി കുറയ്ക്കാക്കാൻ കഴിയില്ലന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. അവശ്യവസ്തുകള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുടെ വില പിടിവിട്ട് കുതിച്ചുയരുന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ നികുതി 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്. ഇത് സ്വാഗതാര്‍ഹമായ ഒരു നടപടിയാണ്. എന്നാല്‍ 2014 മുതല്‍ നിരന്തരമായി വര്‍ധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറവു ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഇപ്പോള്‍ കേന്ദ്രം നികുതി കുറച്ചതിന്റെ ഫലമായി കേരളത്തിനു പെട്രോള്‍ നികുതിയില്‍ 2.41 രൂപയുടെയും ഡീസലിന് 1.36 രൂപയുടെയും കുറവ് വരും.