ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം നിരസ്സിച്ചയാൾ: ചെറിയാൻ ഫിലിപ്പ്

1995-ൽ കെ.കരുണാകരനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് ഹൈക്കമാന്റ് പരിഗണിച്ചെങ്കിലും അദ്ദേഹം നിരസ്സിക്കുകയാണുണ്ടായത്.
തന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി നരസിംഹ റാവുവിനെ അറിയിച്ചതോടൊപ്പം എ.കെ.ആന്റണിയുടെ പേരു് നിർദ്ദേശിക്കുകയും ചെയ്തു.

എ.കെ.ആന്റണി താൻ മുഖ്യമന്ത്രിയാവില്ലെന്ന കടുത്ത നിലപാടാണ് ആദ്യം മുതലേ സ്വീകരിച്ചത്. ആന്റണിയെ കൊണ്ട് സമ്മതിപ്പിക്കാൻ പി.ജെ.കുര്യനെയും എന്നെയും ഉമ്മൻ ചാണ്ടി ചുമതലപ്പെടുത്തി. പി.ജെ.കുര്യൻ നരംസിംഹറാവുവിനെ നേരിൽ കണ്ട് എ.കെ.ആന്റണിയുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു.

1978 ൽ എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് അടുത്ത മന്ത്രിസഭയിൽ അംഗമാകാൻ ആന്റണി ആവശ്യപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. 1980-ൽ നായനാർ മന്ത്രിസഭയിൽ അംഗമാകാൻ ഉമ്മൻ ചാണ്ടി വിസമ്മതിച്ചു. തുടർന്നാണ് പി.സി. ചാക്കോ മന്ത്രിയായത്. 1981 ൽ കരുണാകരൻ മുഖ്യമന്ത്രിയായ ബദൽ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി 1982 ൽ തെരഞ്ഞെടുപ്പിനു ശേഷം വയലാർ രവിക്കു വേണ്ടി മന്ത്രി പദം ഒഴിഞ്ഞു.

1995 – ലും 2001-ലും മന്ത്രിയാകാൻ ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി എ.കെ.ആന്റണി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. 2004-ൽ മുഖ്യമന്തി സ്ഥാനം രാജിവെച്ചപ്പോൾ എ.കെ.ആന്റണി തന്റെ പിൻഗാമിയായി സോണിയ ഗാന്ധിയോട് നിർദ്ദേശിച്ചത് ഉമ്മൻ ചാണ്ടിയുടെ പേരാണ്.ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക വേളയിൽ ഓർമ്മയിൽ തെളിഞ്ഞ ചരിത്ര വസ്തുതകൾ കുറിച്ചെന്നു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *