പൂക്കളുടെ വര്‍ണ്ണ വിസ്മയമൊരുക്കി ഊട്ടി പുഷ്പമേളക്ക് ഇന്നു തുടക്കം

കാഴ്ചയുടെ വര്‍ണ്ണ വസന്തമായ ഊട്ടി പുഷ്പമേള ക്ക് ഇന്ന് തുടക്കം. അഞ്ചുദിവസത്തെ മേള മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും. സസ്യോദ്യാനത്തിലാണ് മേള നടക്കുന്നത്.
ഉദ്യാനം ലക്ഷക്കണക്കിന് പൂക്കള്‍കൊണ്ട് സമൃദ്ധമായിട്ടുണ്ട്. അമേരിക്ക, ന്യൂസിലന്‍ഡ്, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്ത് വളര്‍ത്തിയ ചെടികളും മേളയിലുണ്ട്. പുഷ്പമേള കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെ മൂന്നുലക്ഷത്തോളം സഞ്ചാരികള്‍ എത്തുമെന്നാണു കരുതുന്നത്. ഇതിനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നഗരത്തിനുള്ളില്‍ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല. കോയമ്പത്തൂര്‍ ഭാഗത്തുനിന്നു വരുന്നവ വാഹനങ്ങള്‍ കൂനൂര്‍ റോഡിലെ ആവിന്‍ ഗ്രൗണ്ടില്‍ നിര്‍ത്തിയിടണം.