വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക്. നിയമനടപടികള്‍ ഏകോപിപ്പിക്കുക ഉദ്ദേശം. കബില്‍ സിബല്‍ അടക്കമുള്ള നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തും. ഇന്ന് ഉച്ചക്ക് ഡല്‍ഹിയിലേക്ക് തിരിക്കും.
വഖഫ്- സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും. കബില്‍ സിബലുമായി നാളെ ചര്‍ച്ച നടത്തും. ഇതേ പ്രശ്നം മറ്റ് കമ്യൂണിറ്റിയിലേയ്ക്കും വരും. ഉദേശ്യം രാഷ്ട്രീയമാണ്. മുനമ്പം പ്രശ്നം ഇവിടെ തന്നെ തീര്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ എല്ലാ പിന്തുണയും നല്‍കും.
വെള്ളാപ്പള്ളിയുടെ മലപ്പുറം വിവാദം പരാമര്‍ശം, ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള ശ്രമം.പ്രസ്താവനയ്ക്ക് ശേഷം ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും വെള്ളാപ്പള്ളിക്ക് ലഭിച്ചില്ല. ഇത് കേരളമാണെന്ന് അറിയുന്നില്ല. നോട്ടയ്ക്ക് ലഭിച്ച വോട്ട് പോലും തെരഞ്ഞെടുപ്പില്‍ ഇവര്‍ക്കൊന്നും ലഭിക്കുന്നില്ല.
ഇവരൊക്കെ പ്രസ്താവന ഇറക്കിയാല്‍ ഭൂമി കുലുങ്ങും എന്നാണ് വിചാരം. ഇതൊക്കെ ചര്‍ച്ചയാക്കുന്ന നമ്മളെ പറഞ്ഞാല്‍ മതി. ഇത്രയും വൃത്തികെട്ട പ്രസ്താവന ചര്‍ച്ചയാക്കാന്‍ താല്പര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.