പാര്‍ട്ടി വിട്ടുപോകാന്‍ കാരണം കോണ്‍ഗ്രസ് നേതാക്കളെന്ന് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടുപോകാന്‍ കാരണം നേതാക്കളെന്നു ബിജെപി അംഗത്വമെടുത്ത പത്മജ വേണുഗോപാല്‍. ഡല്‍ഹിയിലെത്തിയാല്‍ തിരക്കു മൂലം രാഹുല്‍ ഗാന്ധി കാണാന്‍ തയാറായിട്ടില്ല. സോണിയ ഗാന്ധിയാണെങ്കില്‍ ആരെയും കാണുന്നുമില്ല. കേരളത്തില്‍ തന്നെ കേള്‍ക്കാന്‍ തയാറായത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മാത്രമാണ്. അച്ഛന് ഉചിതമായ സ്മാരകമുണ്ടാക്കണമെന്ന ആവശ്യം പല തവണ ഉന്നയിച്ചു. അവര്‍ ഒരു കല്ലുപോലും വയ്ക്കില്ലെന്നു മനസ്സിലായി.

തന്റെ സങ്കടങ്ങള്‍ പറഞ്ഞു സുധാകരനു മുന്നില്‍ പൊട്ടിക്കരഞ്ഞ സന്ദര്‍ഭവുമുണ്ടെന്ന് ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നടന്ന പത്രസമ്മേളനത്തില്‍ പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ ആ പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കള്‍ തന്നെ ഇങ്ങോട്ടു ബന്ധപ്പെടുകയായിരുന്നു. താന്‍ ബിജെപിയിലെത്തിയതു കെ.മുരളീധരനെ ഞെട്ടിച്ചു. അതുകൊണ്ടാണ് തൃശൂരിലേക്ക് തിടുക്കപ്പെട്ട് ഓടിയത്.

എന്റെ ആരോഗ്യപ്രശ്‌നങ്ങളടക്കം എല്ലാ കാര്യങ്ങളും ചേട്ടന് അറിയാം. അതെല്ലാം മറന്നു വോട്ടിനു വേണ്ടിയാണ് ഇപ്പോഴത്തെ വര്‍ത്തമാനം. രണ്ടുമൂന്നു പാര്‍ട്ടി മാറിയ ആളായത് കൊണ്ട് എന്തും പറയാം. തന്റെ ചേട്ടനായിപ്പോയി. അനിയന്‍ ആയിരുന്നുവെങ്കില്‍ രണ്ടടി കൊടുക്കാമായിരുന്നു പത്മജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *