മനസ് മടുത്ത് പത്മജ.
സഹോദരനെപ്പോലെ പരസ്യമായി പറയണോയെന്ന കണ്‍ഫ്യൂഷനില്‍

നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കെ.പി.സി.സി നല്‍കിയ പരാതിയില്‍ നടപടി എടുക്കാത്തതിൽ  കടുത്ത പ്രതികരണവുമായി പത്മജ വേണുഗോപാല്‍. തന്നെ സഹായിച്ചതും ദ്രോഹിച്ചതും കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും പത്മജ വേണുഗോപാൽ . സഹോദരന്‍ മുരളിയപ്പോലെ പരസ്യമായി പറയണോ അതോ പാര്‍ട്ടിവേദികളില്‍ തന്റെ അഭിപ്രായങ്ങള്‍ പറയണോ എന്ന ആലോചനയിലാണെന്നും പത്മജ പറയുന്നു.

പത്മജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം.

എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ് ..”എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല… എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു.. “

https://www.facebook.com/padmajavenugopalthrissur/posts/333035888865748

Leave a Reply

Your email address will not be published. Required fields are marked *