പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി കോൺഗ്രസ്, ഏകോപന ചുമതല നൽകി

തിരുവനന്തപുരം ∙ പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലേക്ക് നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഏകോപന ചുമതല നേതാക്കളെ ഏൽപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ . പാലക്കാട് നിയോജക മണ്ഡലത്തിന്റെ ചുമതല കെപിസിസി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, വി.ബാബുരാജ് എന്നിവർക്കാണ്.

ചേലക്കര നിയോജക മണ്ഡലത്തിന്റെ ചുമതല കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി പി.എം. നിയാസ് എന്നിവർക്കു നൽ‌കി. ഷാഫി പറമ്പിൽ വടകരയിൽനിന്നും കെ.രാധാകൃഷ്ണൻ ആലത്തൂരിൽനിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *