ചോരക്കളമായി കേരളം! പാലക്കാട് ആര്‍.എസ്.എസ്. നേതാവ് വെട്ടേറ്റു മരിച്ചു

പാലക്കാട്: വിഷുദിനത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സുബൈറിന്റെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുമുമ്പേ കേരളത്തില്‍ മറ്റൊരു കൊലപാതകം കൂടി. മേലാമുറിയില്‍ വെട്ടേറ്റ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടു. ഗുരുതരമായി വെട്ടേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ശ്രീനിവാസന്റെ തലയ്ക്കും കയ്യിനും കാലിനുമാണ് വെട്ടേറ്റിരുന്നത്. രണ്ട് ബൈക്കുകളിലെത്തിയവര്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. അഞ്ച് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് ശ്രീനിവാസന്‍.
ബൈക്കിന്റെ ഷോറൂം ഉടമയാണ് ശ്രീനിവാസന്‍. ഷോറൂമില്‍ ശ്രീനിവാസന്‍ ഒറ്റയ്ക്കായിരുന്നു. അക്രമികള്‍ കടയില്‍ കയറി വെട്ടുകയായിരുന്നു. തലയിലും കൈയ്യിലും കാലിലുമെല്ലാം വെട്ടേറ്റിട്ടുണ്ട്. തൊട്ടടുത്ത കടക്കാരും ശ്രീനിവാസന്റെ ചങ്ങാതിമാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.’