ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ വച്ചായിരുന്നു 82കാരനായ താരത്തിന്റെ അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. കാൻസർ ബാധിതനായിരുന്ന പെലെ കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാൽ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു.

ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളിൽ(1958, 1962, 1970) നിർണായക സംഭാവന നൽകി. 92 മത്സരങ്ങളിൽ 77 ഗോളാണ് ബ്രസീൽ കുപ്പായത്തിൽ പെലെ നേടിയത്. 92 മത്സരങ്ങളിൽ നിന്നായിരുന്നു ഈ നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *