ദില്ലിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെകേരളത്തിലെ എം.പി.മാരെ ദില്ലി പൊലീസ് മർദ്ദിച്ചു ; ഹൈബിയുടെ മുഖത്തടിച്ചു. ടിഎന്‍ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി, രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി.

ദില്ലി: ദില്ലിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാര്‍ക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം. പാര്‍ലമെന്‍റ് മാര്‍ച്ച്‌ നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡന്‍ അടക്കമുള്ള എംപിമാര്‍ക്ക് മര്‍ദ്ദനമേറ്റു. ദില്ലി പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈബിയുടെ മുഖത്തടിച്ചു. ടിഎന്‍ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരന്‍ എംപിയെയും പൊലീസ് പിടിച്ചു തള്ളി.

എംപിമാര്‍ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സര്‍വ്വസാധാരണമാണ്. കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്. രമ്യ ഹരിദാസ് എംപിയെ ദില്ലി പൊലീസിലെ പുരുഷന്‍മാര്‍ മ‍ര്‍ദ്ദിച്ചുവെന്നാണ് പരാതി. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല.

പാര്‍ലമെന്‍റ് മാര്‍ച്ച്‌ നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡന്‍ അടക്കമുള്ള എംപിമാര്‍ക്ക് മര്‍ദ്ദനമേറ്റു. ദില്ലി പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈബിയുടെ മുഖത്തടിച്ചു. ടിഎന്‍ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരന്‍ എംപിയെയും പൊലീസ് പിടിച്ചു തള്ളി.

എംപിമാര്‍ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സര്‍വ്വസാധാരണമാണ്. കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്. രമ്യ ഹരിദാസ് എംപിയെ ദില്ലി പൊലീസിലെ പുരുഷന്‍മാര്‍ മ‍ര്‍ദ്ദിച്ചുവെന്നാണ് പരാതി. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *