ഡോക്ടറെ ആക്രമിച്ച രോഗിക്ക് എതിരെ പോലീസ് കേസെടുത്തു; ആക്രമണം നടത്തിയത് മദ്യലഹരിയില്‍ എന്ന് സൂചന

കോഴിക്കോട്: കോടഞ്ചേരിയിൽ രോഗി ഡോക്ടര്‍ക്ക് നേരെ അക്രമം നടത്തിയതില്‍ പോലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച രോഗി ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയത്. മതിയായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ചാണ് രോഗി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഹോളിക്രോസ് ആശുപത്രിയിലെ ഡോക്‌ടർ സുസ്‌മിതിനാണ് മർദനമേറ്റത്. മർദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.

“ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയാണ്. പ്രതിയെ അന്വേഷിക്കുകയാണ്. ഉടന്‍ കസ്റ്റഡിയില്‍ എടുക്കും” – കോടഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേഷ്‌.കെ.നായര്‍ 

ആശുപത്രിയില്‍ എത്തിച്ച സമയം പ്രതി അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. . ആശുപത്രിയിൽ ബഹളം വച്ചതോടെ സെക്യൂരിറ്റിയും ജീവനക്കാരും ചേർന്ന് ഇയാളെ പുറത്താക്കി. പുറത്ത് കാത്തിരുന്ന ഇയാൾ, കല്ലെടുത്ത് ഡോക്ടറുടെ തലയ്‌ക്കടിക്കാൻ ശ്രമിച്ചു. ഡോക്‌ടർ ഇയാളെ തള്ളിമാറ്റുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *