പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ അമ്മക്ക് നൂറ് വയസ് ; അമ്മയുടെ ജന്മദിനത്തില്‍ പാദപൂജ ചെയ്ത് അനുഗ്രഹം വാങ്ങി മോദി

ഗുജറാത്ത്  : പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ അമ്മക്ക് നൂറ് വയസ്. അമ്മയുടെ നൂറാം ജന്മദിനത്തില്‍ പാദപൂജ ചെയ്ത് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ ഹീരാബെന്‍ മോദിയുടെ ജന്മദിനത്തില്‍ ഗാന്ധിനഗറിലെത്തിയാണ് മോദി അമ്മയെ കണ്ടത്.  ഇന്ന്

 പുലര്‍ച്ചെയാണ് പ്രധാനമന്തി ഗുജറാത്തിലെ സ്വന്തം  വസതിയിലെത്തി അമ്മയെ കണ്ടത്.. വീട്ടിലെത്തിയ മോദി അമ്മയ്ക്കായി പാദപൂജചെയ്യുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. വഡ്‌നഗറിലെ ഹട്‌കേശ്വര്‍ ക്ഷേത്രത്തിലും ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചടങ്ങുകള്‍ നടക്കുന്നുണ്ട്. അമ്മയെ സന്ദര്‍ശിച്ചതിന് ശേഷമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *