പൃഥ്വി മികച്ച നടൻ; ഉർവശി, ബീന ചന്ദ്രൻ മികച്ച നടി: അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

തിരുവനന്തപുരം: 2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിതത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്കാണ്. ബ്ളെസിയാണ് മികച്ച സംവിധായകൻ (ആടു ജീവിതം). ജനപ്രിയ ചിത്രത്തിനുളള പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ആടുജീവിതം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി.
കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും, ജൈവത്തിലെ അഭിനയത്തിന് കൃഷ്‌ണം എന്നിവർക്കും പ്രത്യേക ജൂറി പരാമർശമുണ്ട്.മികച്ച നവാഗത സംവിധായകൻ തടവിൻ്റെ സംവിധായകൻ ഫാസിൽ റസാഖ്. മികച്ച സ്വഭാവ നടി- ശ്രീഷ്മ ചന്ദ്രൻ, മികച്ച സ്വഭാവ നടൻ- വിജയരാഘവൻ, അവലംബിത തിരക്കഥ- ബ്ലെസ്സി(ആടുജീവിതം), മികച്ച തിരക്കഥ- രോഹിത് എം.ജി കൃഷ്ണൻ(ഇരട്ട), മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ (കാതൽ), ശബ്ദമിശ്രണം- റസൂൽ പൂക്കുറ്റി(ആടുജീവിതം), കലാസംവിധായകൻ- മോഹൻദാസ് (2018), പിന്നണിഗായകൻ- വിദ്യാദരൻ മാസ്റ്റർ, പിന്നണി ഗായിക- ആൻ ആമി