യുവാക്കളുടെ വേദനയ്‌ക്കൊപ്പം’; പിറന്നാളാഘോഷം വേണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52ാം പിറന്നാള്‍. എന്നാല്‍ പിറന്നാള്‍ ദിനമായ ഇന്ന് ആഘോഷങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ സൈനിക പദ്ധതിയായ അഗ്‌നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് ഐക്യധാര്‍ഢ്യമറിയിച്ചു കൊണ്ടാണ് തീരുമാനം. രാജ്യത്തെ യുവത്വം വേദനിക്കുന്ന സമയത്ത് പിറന്നാളോഘോഷം പാടില്ലെന്നാണ് രാഹുലിന്റെ നിര്‍ദ്ദേശം. ‘യുവാക്കള്‍ വേദനയിലാണ്. ഈ സമയത്ത് അവര്‍ക്കും അവരുടെ കുടുംബത്തിനും ഒപ്പം നില്‍ക്കണം,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 1970 ജൂണ്‍ 19 നാണ് രാഹുല്‍ ഗാന്ധി ജനിച്ചത്.