രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 വര്‍ഷത്തിനു ശേഷം ജയില്‍ മോചനം.

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ചാണ് പ്രതിയെ മോചിപ്പിക്കാന്‍ പരമോന്നത നീതി പീഠം ത്തറവിറക്കിയത്.30 വര്‍ഷത്തെ നീണ്ട ജയില്‍വാസത്തിന് ശേഷമാണ് പേരറിവാളന്‍ മോചിതനാകുന്നത്.തടവിലിരിക്കെ ജയിലില്‍ പഠനം തുടങ്ങിയ പേരറിവാളന്‍ ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു.
രാജീവ് ഗാന്ധി വധത്തില്‍ 1991 ജൂണ്‍ 11നാണ് പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. മൂന്നു ദിവസങ്ങള്‍ക്കപ്പുറം ജൂണ്‍ 14ന് മറ്റൊരു പ്രതിയായ മുരുകനും 22ന് ശാന്തനും അറസ്റ്റിലായി. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബു നിര്‍മാണത്തിന് 2 ബാറ്ററികള്‍ പ്രധാന പ്രതിക്ക് എത്തിച്ചു നല്‍കിയതായിരുന്നു പേരറിവാളനെതിരെയുള്ള ആരോപണം. കേസ് ഏറ്റെടുത്ത സിബിഐ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ കുറ്റപത്രത്തില്‍ ചുമത്തി. കേസിലെ പ്രതികളും എല്‍ടിടിഇ നേതാക്കളുമായ വേലുപ്പിള്ള പ്രഭാകരന്‍, പൊട്ടു അമ്മന്‍, അകില എന്നിവരെ പിടികിട്ടാപ്പുള്ളികളായും പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ 23 പേരും കേസില്‍ പിടിയിലായിരുന്നു.