തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി എഎ റഹീമും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാറുമാണ് ഇടതുപക്ഷത്ത് നിന്നുള്ള അംഗങ്ങള്‍. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം. മൂന്ന് സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എന്നാല്‍ മൂന്ന് പേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചതും. ഇതോടെ മൂന്ന് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. തെരെഞ്ഞെടുപ്പിന്റെ ആവശ്യമില്ലാത്തതിനാല്‍ മൂന്നു പേരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യസഭയിലേക്ക് തെരെഞ്ഞെടുത്തതായി പ്രഖ്യാപിച്ചു