അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

മലപ്പുറം: ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചും വിവാഹവാഗ്ദാനം നല്‍കിയും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.

കോട്ടയ്ക്കല്‍ സ്വദേശി സക്കരിയ(33) ആണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്. കൊല്ലം സ്വദേശിയും കോട്ടയ്ക്കലില്‍ താമസക്കാരിയുമായ ഇരുപത്തേഴുകാരിയാണ് പരാതിക്കാരി.

നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് കുറ്റിപ്പുറത്തുവെച്ച് സക്കരിയ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് യുവതി പരാതിയില്‍ ആരോപിച്ചു. വയനാട്ടിലുള്ള മേക്കപ്മാന്റെ വീട്ടില്‍വെച്ചും പെരിന്തല്‍മണ്ണയിലെ റെസിഡന്‍സിയിലും കോഴിക്കോട്ടുവെച്ചും പീഡിപ്പിച്ചുവെന്ന യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

കേസിലെ അന്വേഷണത്തിനിടയില്‍ യുവാവ് കോട്ടയത്തുണ്ടെന്ന വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *