റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്‌റ്റേഴ്‌സ് ആന്റ് ബ്രോക്കേഴ്‌സ് ജില്ലാ സമ്മേളനം

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍വവെസ്റ്റര്‍മാരുടേയും ബില്‍ഡര്‍മാരുടേയും ബ്രോക്കര്‍മാരുടേയും സംഘടനയായ ഐബിഎയുടെ (റിയല്‍ എസ്‌റ്റേറ്റ് ഇന്‍വസ്‌റ്റേഴ്‌സ്, ബില്‍ഡേഴ്‌സ് ആന്റ് ബ്രേക്കേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ തിരുവനമ്പുരം ജില്ലാ സമ്മേളനം പ്രസ് ക്ലബില്‍ നടന്നു.
സമ്മേളനം ഐബിഎയുടെ സംസ്ഥാന പ്രസിഡന്റ് സാബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എലിസബത്ത് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സെക്രട്ടറി ബിനു, ട്രെഷറര്‍ വിനോദ് കുമാര്‍, ജോയിന്റ് സക്രട്ടറി അനീസ്ഖാന്‍, ശശികുമാര്‍, റെജി ജോയ് മയിലാടുംപാറ, ഹെലന്‍ ദാസ്, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി 24 ശനിയാഴ്ച കളമശ്ശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഐബിഎയുടെ സംസ്ഥാന സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി.