ക്ലിഫ് ഹൗസിലെ പോലീസ് കണ്ട്രോള് റൂം നവീകരിക്കുന്നു! 16.31 ലക്ഷം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു വേണ്ടി വീണ്ടും ലക്ഷങ്ങള്‍ ചെലവിടുന്നു. ക്ലിഫ് ഹൗസിലെ പോലിസ് കണ്ട്രോള് റൂം നവീകരിക്കാന്‍ പൊതുമരാമത്ത് ടെണ്ടര്‍ ക്ഷണിച്ചു. 16.31 ലക്ഷത്തിനാണ് പോലിസ് കണ്ട്രോള് റൂം നവീകരിക്കുന്നത്. 4 ലൈഫ് മിഷന് വീട് നിര്‍മ്മിക്കാനുള്ള തുകയാണ് പോലിസ് കണ്ട്രോള് റൂം നവീകരിക്കാന്‍ ചെലവഴിക്കുന്നത്.
ഒരു ലൈഫ് മിഷന് വീട് നിര്‍മ്മിക്കാന്‍ നല്‍കുന്നത് 4 ലക്ഷം രൂപയാണ്. പോലിസ് കണ്ട്രോള് റൂം നവീകരിക്കാന്‍ ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 2 ആണ്.
ടെണ്ടറിന്റെ വിശദാംശങ്ങള്‍ ലഭിച്ചു. ക്ലിഫ് ഹൗസിലെ ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് സിസ്റ്റത്തിനായും ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 29 നാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 5.08 ലക്ഷമാണ് നെറ്റ് വര്‍ക്കിന്റെ ചെലവ്.