പോക്സോ കേസില്‍ ഒളിവിലായിരുന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി.

നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ കീഴടങ്ങി. റോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ റോയ് വലയാട്ട് ഇന്ന് രാവിലെയാണ് കമ്മീഷണറുടെ ഓഫീസിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണം സംഘം റോയ് വയലാട്ടിനായി ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തിയിരുന്നു. റോയിയുടെ വീടും ഹോട്ടലും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ സംഘത്തിന്റെ തിരച്ചില്‍. റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിയായ അജ്ഞലി റീമാ ദേവ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കേസില്‍ അജ്ഞലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇരയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *