75 വയസ്സിൽ വിരമിക്കണമെന്ന് ആർ.എസ് മേധാവി മോഹൻ ഭാഗവത്

75 വയസ്സിൽ വിരമിക്കണമെന്ന് ആർ.എസ് മേധാവി മോഹൻ ഭാഗവത് ; മോദിയുടെ വിരമിക്കലും ചർച്ചയാകുന്നുനാഗ്പൂർ: 75 വയസ്സായാൽ സന്തോഷത്തോടെ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കണ മെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് . നാഗ്പൂരിൽ ആർ.എസ് എസ് സൈദ്ധാന്തികൻ മൊറാപന്ത് പിഗ്ലെയുടെ പുസ്തക പ്രകാശനച്ചടങ്ങിലാണ് തുടർചർച്ചകൾക്ക് വഴി തുറന്നു കൊണ്ടുള്ള ഭാഗവതിൻ്റെ പരാമർശം. നരേന്ദ്രമോദിക്കും മോഹൻ ഭാഗവതിനും സെപ്റ്റംബറിൽ 75 വയസ്സ് തികയുന്ന സാഹചര്യത്തിൽ മോദിയെ ലക്ഷ്യം വെച്ചാണ് ഭാഗവതിൻ്റെ പരാമർശമെന്നാണ് പ്രതിപക്ഷ പാർട്ടികൾ വ്യാഖ്യാനിക്കുന്നത് കഴിഞ്ഞ മാർച്ചിൽ ആർ. എസ്. എസ് ആസ്ഥാനത്തേക്ക് മോദി നടത്തിയ സന്ദർശനം വിരമിക്കൽ ചർച്ച ചെയ്യാനാണെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിൻ്റെ പരാമർശവും ഈ സാഹചര്യത്തിൽ ചർച്ചകൾക്ക് ആക്കം കൂട്ടുന്നതാണ്. അദ്വാനി മുരളീ മനോഹർ ജോഷി , ജസ്വന്ത് സിംഗ് എന്നിവർക്ക് 75 വയസ്സായപ്പോൾ അവരെ വിരമിക്കാൻ നിർബന്ധിച്ച മോദി തൻ്റെ കാര്യത്തിലും ഈ നിയമം നടപ്പാകുമോ എന്നത് കാത്തിരുന്നു കാണാമെന്നും ശിവസേനാ നേതാവ് പ്രതികരിച്ചിരുന്നു. എന്നാൽ മോദിയുടെ നാഗ്പൂർ സന്ദർശനത്തിന് വിരമിക്കലുമായി യാതൊരു ബന്ധവു മില്ലെന്നാണ് ബിജെ പി വൃത്തങ്ങൾ പറയുന്നത്. മോദിക്ക് വിരമിക്കൽ പ്രായം ബാധകമല്ലെന്നും 2029 വരെ മോദി തന്നെ തുടരുമെന്നും നേരത്തേ തന്നെ അമിത്ഷായും പ്രസ്താവന നടത്തിയിരുന്നു