ബിഷപ്പുമാരെ അവഹേളിച്ച സജിചെറിയാന്റെ പ്രസ്താവന

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.ബിഷപ്പുംമാര്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയംസജി ചെറിയാനെ ന്യായീകരിച്ച് മന്ത്രി അബ്ദുറഹ്‌മാന്‍രംഗത്തെത്തി പ്രശ്‌നം താല്‍ക്കാലികം മാത്രമാണ്.മണിപ്പൂരില്‍ നടന്നത് എല്ലാവര്‍ക്കും അറിയാം.തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം.വിരുന്നില്‍ പങ്കെടുത്തവര്‍ ഇതൊക്കെ ശ്രദ്ധിക്കണമായിരുന്നുവെന്നാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും അബ്ദു ഹിമാന്‍ വിശദീകരിച്ചു

സജി ചെറിയാന്റെ പരാമര്‍ശംസംബന്ധിച്ച്.മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുവെന്നായിരുന്നു മന്ത്രി വിഎന്‍വാസവന്റെ പ്രകികരണം .മണിപ്പൂരില്‍ കൂട്ടക്കൊല നടത്തിയിട്ട് തലോടിയിട്ട് എന്ത് കാര്യം.ബീ ജെ പി ദേശീയ തലത്തില്‍ സ്വീകരിക്കുന്നത് ന്യൂനപക്ഷ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *