രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി കന്നി വോട്ടർ സ്നേഹ

തിരുവനന്തപുരം;നെയ്യാറ്റിൻകര പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങാനൊരുങ്ങവേയാണ് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ കാണാൻ കന്നിവോട്ടറായ സ്നേഹ എത്തിയത്.തിരുവല്ലം ബിഎൻവി നഴ്സിംഗ് സ്കൂളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സ്നേഹ.

പുതിയ ഇന്ത്യയുടെ ഭാവി യുവജനങ്ങളിലാണെന്ന വീക്ഷണത്തിൽ ഉറച്ചു വിശ്വസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം പിന്തുടരുന്ന രാജീവ് ചന്ദ്രശേഖർ തെല്ല് നേരം സുഗത സ്മൃതിയിൽ പൂത്തു തുടങ്ങിയ കണിക്കൊന്ന മരച്ചോട്ടിൽ സ്നേഹയുമായി സംസാരിച്ചു നിന്നു. മടങ്ങാനൊരുങ്ങവേ ഒരു ഫോട്ടോ ആയാൽ കൊള്ളാമെന്ന കുഞ്ഞ് സ്നേഹയുടെ ആഗ്രഹം കേട്ടപ്പോൾ ‘അതിനെന്താ’യെന്ന് സ്ഥാനാർത്ഥി. പിന്നാലെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ . തുടർന്ന് ഇരുവരും സന്തോഷത്തോടെ മടക്കം.

Leave a Reply

Your email address will not be published. Required fields are marked *