പിറന്നാൾദിനത്തിലെ പത്ര സമ്മേളനത്തിൽ വികാരാധീനയായി ശോഭാസുരേന്ദ്രൻ

ആലപ്പുഴ :ലോക്സഭാ തിരഞ്ഞെടുപ്പിലെ ആലപ്പുഴ മണ്ഡലം സ്ഥാനാർഥിയും , നിലവിൽ കേരള ബിജെപി യുടെ വൈസ് പ്രെസിഡന്റുമായ ശോഭാ സുരേന്ദ്രൻ മാധ്യമ പ്രവർത്തകർക്ക് മുൻപിൽ വികാരാധീനയായി .വ്യാജ വാർത്തകൾ നൽകി പലരും തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത് .പിറന്നാൾ ദിനത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കരച്ചിലിന്റെ വക്കോളമെത്തിയാണ് ശോഭ സുരേന്ദ്രൻ സംസാരിച്ചത് .
ജില്ലാ നേതൃത്വത്തിനെതിരെ താൻ പരാതി നൽകി എന്ന വ്യാജ വാർത്ത നൽകിയ ഒരു സ്വകാര്യ ചാനലിനെതിരെയാണ് ശോഭ വികാരാധീനയായി പ്രതികരിച്ചത് . ജില്ലാ നേതൃത്വത്തിനിന്നു തന്നെ താല്പര്യമില്ലെന്ന തരത്തിലുള്ള വാർത്തകൾ തന്നെ തകർക്കാനായി കൊടുക്കുന്നതാണെന്നും ഇനിയും എങ്ങനെ ഉണ്ടായാൽ വെറുതെ ഇരിക്കില്ല എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു .
മുണ്ടു മുറുക്കിയുടുത്താണ് ആലപ്പുഴയിൽ ത്രികോണ മത്സരം എന്ന സാഹചര്യം ഉണ്ടാക്കിയത് .വെള്ളാപ്പള്ളി നടേശനെ തള്ളിപറയണം എന്ന് ഒരു ചാനൽ മുതലാളി വിളിച്ചു പറഞ്ഞു .വെള്ളാപ്പള്ളി നടേശനെ താൻ പുകഴ്ത്തുന്നത് ചാനൽ മുതലാളിയെ അപമാനിക്കാൻ ആണെന്ന് പറഞ്ഞു , താൻ മൂന്നാം സ്ഥാനത്തെത്തും എന്ന് പറയുന്ന ചാനൽ സർവ്വേ ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു . അന്യായമായി നൽകിയിരിക്കുന്ന ഈ വാർത്ത പിൻവലിച്ചില്ലെങ്കിൽ പാർട്ടി പ്രവർത്തകരോടൊപ്പം ചാനലിനു മുൻപിൽ നിരാഹാരമിരിക്കുമെന്നും ശോഭ പറഞ്ഞു