സുനിത വില്യംസിനെ ആശംസിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

ബഹിരാകാശ പര്യവേഷണം പൂര്‍ത്തുിയാക്കി തിരിച്ചെത്തിയ യാത്രിക സുനിത വില്യംസിനെ പ്രശംസിച്ച് കേരള നിയമസഭാ സ്പീക്കര്‍ എ.എ ഷംസീര്‍. നിയമസഭയിലാണ് സ്പീക്കര്‍ സുനിതയെ അനുമോദിച്ച് സംസാരിച്ചത്.ഇന്ന് ലോകം ധീരവനിതയെന്ന് വാഴ്ത്തുന്ന സുനിതാ വില്യംസും സംഘവും ബഹിരാകാശ പര്യവേഷണ യജ്ഞം പൂര്‍ത്തിയാക്കി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഒന്‍പത് മാസത്തെ അതിദീര്‍ഘമായ ബഷിരാകാശ യാത്രയ്ക്ക് ശേഷമുള്ള ഈ മടങ്ങിവരവ് ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഉജ്ജ്വല പ്രതീകമായ ഈ ഇന്ത്യന്‍ വംശജ സുനിതാ വില്യംസ് തന്റെ വിജയത്തിലൂടെ ലോകത്തിന് മുന്നില്‍ ആത്മവീര്യം ഉയര്‍ത്തിക്കാണിച്ചിരിക്കികയാണെന്ന് സ്പീക്കര്‍ പറഞ്ഞു.

ഈ അസാധാരണ നേട്ടം നമ്മുടെ രാജ്യത്തിന്റെയും അഭിമാനമാണ്.ബഹിരാകാശ പര്യവേഷണത്തിലെ ഈ വിജയം ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും നമ്മുടെ യുവതലമുറയ്ക്കും പ്രചോദനമാക്കേണ്ടതാണ്.സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് സുനിതാ വില്യംസിന്റെ ഈ വിജയം.ഈ യാത്രയില്‍ സുനിതയെ പിന്തുണച്ച ബാരി ബച്ച് വില്‍മോര്‍ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവര്‍ക്കും ഈ നേട്ടത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഈ സഭയുടെ പേരിലുള്ള ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *