എസ്.പിമാരെ മാറ്റി നിയമിച്ചു

തിരുവനന്തപുരം: പോലീസിലെ നോണ്‍ ഐപി എസ് കേഡര്‍ എസ് പി തലത്തില്‍ മാറ്റം. വിജലന്‍സില്‍ എസ് പിയായിരുന്ന കെ അശോക് കുമാറിനെ എന്‍ ആര് ഐ സെല്ലിലേക്ക് മാറ്റി. സി എസ് ഷാഹുല്‍ ഹമീദിനെ വിജിലന്‍സില്‍ നിന്നും എറണാകുളം എസ്. എസ്. ബി എസ് പിയാക്കി. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന ഐ സുരേന്ദ്രനെ നോര്‍ത്ത് സോണ്‍ ട്രാഫിക്ക് എസ് പിയാക്കി.
വി അജയകുമാറിനെ വിജിലന്‍സിലെ തിരുവനന്തപും എസ് ആര് യൂണിറ്റിലെ എസ് പിയായി നിയമിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന ബിജി ജോര്‍ജിനെ തൃശൂര്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. എസ് എസ് ബി ഇന്‍ലിജന്‍സില്‍ നിന്നും ആര് പ്രതാപന് നായരെ തിരുവനന്തപുരം റേഞ്ച് എസ് എസ് ബിയിലേക്കും മാറ്റി നിയമിച്ചു. ക്രൈംബ്രാഞ്ച് കൊല്ലം-പത്തനംതിട്ട മേഖലകളുടെ ചുമതലയുണ്ടായിരുന്ന വി ശ്യാംകുമാറിനെ കോട്ടയം വിജിലന്‍സ് എസ് പിയാക്കി. കോട്ടയത്ത് വിജിലന്‍സിന്റെ ചുമതലയുണ്ടായിരുന്ന എസ് സുരേഷ് കുമാറിനാണ് ക്രൈംബ്രാഞ്ചിലെ കൊല്ലം പത്തനംതിട്ട ജില്ലകളുടെ ചുമതല.
ആംഡ് ബറ്റാലിയനിനും മാറ്റമുണ്ട്. ജാക്സണ് പീറ്റിനെ കെഎപി 1 ബറ്റാലിയിനില്‍ കാമാണ്ടന്റായി മാറ്റി നിയമിച്ചു. കേപയില് അസിസ്റ്റന്റ് ഡയറക്ടറായി സാല്‍മോനെ നിയമിച്ചു. എന്‍ജെ ദേവസ്യയെ കെഎപി നാലിലേക്കും മാറ്റി.