പേരറിവാളൻ്റെ അമ്മയെ അഭിനന്ദിച്ച്​ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

ചെന്നൈ: പേരറിവാളന്റെ അമ്മയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. 32 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായ പേരറിവാളന്‍ പുറത്തിറങ്ങാന്‍ കാരണം അദ്ദേഹത്തിന്റെ അമ്മ അര്‍പുതം അമ്മാളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.
നീണ്ടകാലം നിമയപോരാട്ടം നടത്തിയ അ?ര്‍പുതം അമ്മാളിനെ സ്റ്റാലിന്‍ അഭിനന്ദിച്ചു.ജയിലില്‍ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. വിചാരണക്കോടതി മുതല്‍ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി

പേരറിവാളന് ആശംസകള്‍ നേരുന്നു. സംസ്ഥാന ഭരണത്തില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് തെളിഞ്ഞെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പടെ മകന്റെ മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണെന്ന് പേരറിവാളന്റെ അമ്മ അര്‍പുതം അമ്മാള്‍ പ്രതികരിച്ചു.എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തില്‍ നേരത്തെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പേരറിവാളന്റെയും അമ്മയുടെയും ഹര്‍ജികളിലാണ് ജസ്റ്റിസ് എല്‍ നാ?ഗേശ്വര റാവു വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *