ജമ്മുവില്‍ ഞായറാഴ്ച പ്രധാനമന്ത്രി സന്ദര്‍ശിക്കാനിരിക്കെ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമൃത്യു.

പധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദര്‍ശിക്കാനിരിക്കെ ജമ്മുവിലെ സൈനിക കേന്ദ്രത്തിനു സമീപം സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരാക്രമണത്തില്‍ ഒരു സുരക്ഷാ സൈനികന് വീരമൃത്യുവും സംഭവിച്ചു. നാലുപേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷാ സേന ജാഗ്രതയിലാണ്.
സുരക്ഷയുടെ ഭാഗമായി ജമ്മു നഗരത്തിലെ സുന്‍ജ്വാന്‍ കന്റോണ്‍മെന്റ് മേഖലയില്‍ ഇന്ത്യന്‍ സേന നടത്തിയ തിരച്ചിലിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആക്രമണം നടത്താന്‍ ഭീകരര്‍ ശ്രമിക്കുന്നതായി രഹസ്യവിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു. രണ്ടു ഭീകരര്‍ സംഘത്തിലുണ്ടായിരുന്നുവെനന്നായിരുന്നു വിവരം. ഇതേത്തുടര്‍ന്നായിരുന്നു തിരച്ചില്‍. സിഐഎസ്എഫിന്റെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെയാണ് വീരമൃത്യുവിലൂടെ രാജ്യത്തിന് നഷ്ടമായത്.