അന്തരിച്ച നടൻ ഷാനവാസിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയ – വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ 7 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് പാളയം മുസ്‌ലീം ജമാ അത്ത് ഖബര്‍സ്ഥാനില്‍ ആണ് ഖബറടക്കം. സിനിമാലോകത്തെ നിരവധി താരങ്ങള്‍ ഷാനവാസിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

തിരുവന്തപുരത്ത് ആകാശവാണിക്ക് സമീപമുള്ള ‘കോർഡോൺ ട്രിനിറ്റി’ ടു ബിയിൽ ആയിരുന്നു താമസം. ബാലചന്ദ്രന്‍ സംവിധാനം ചെയ്‌ത പ്രേമഗീതങ്ങളിലൂടെയാണ് ഷാനവാസ് സിനിമയിലേക്കെത്തുന്നത്. മലയാളത്തിലും തമിഴിലും അദ്ദേഹം നിരവധി വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്. ഏകദേശം നൂറിലധികം ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചു. അച്ഛനായ “ഇവൻ ഒരു സിംഹം” എന്ന ചിത്രമാണ് ഷാനവാസ് പിതാവ് പ്രേംനസീറിനൊപ്പം അഭിനയിച്ച ആദ്യ ചിത്രം. അച്ഛനോടൊപ്പം ഏഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഷാനവാസ്.