ഉന്നതപോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മുഖ്യമന്ത്രി

ഉന്നത പോലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപി അനില്‍കാന്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടായിരുന്നു.ഡിജിപി അനില്‍ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരെയാണ് വിളിച്ചുവരുത്തിയത്.ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജിനെതിരേയുളള കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ചസംഭവിച്ചെന്ന് യോഗത്തില്‍ വിലയിരുത്തലുണ്ടായി.
ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഈ മാസം 13-ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനമായി.