സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

ഉഡുപ്പി : കര്‍ണാടകയില്‍ വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ കടലില്‍ മുങ്ങിമരിച്ചു. അലന്‍ റെജി, അമല്‍ സി അനില്‍ എന്നിവരാണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളാണ് ഇരുവരും. ഉഡുപ്പിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ട എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയിയ്ക്കായി കടലില്‍ ശക്തമായ തെരച്ചില്‍ തുടരുന്നു.
സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു.
ഉഡുപ്പിക്ക് സമീപം സെന്റ് മേരീസ് ഐലന്‍ഡിലാണ് ദാരുണമായ സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പാമ്പാടി, മൂലമറ്റം, ഉദയംപേരൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.