തിരുവനന്തപുരം: മണ്ണു കടത്തുകാരില്‍നിന്നും കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. തിരുവല്ലം സ്റ്റേഷന് എസ്.എച്ച്.ഒ സുരേഷ് വി.നായരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
അനധികൃതമായി മണ്ണ് ഖനനം നടത്തുന്നവരില്‍നിന്നും സുരേഷ് കൈക്കൂലി വാങ്ങുന്നുണ്ടെന്നും കൈക്കൂലി നല്‍കാത്ത വാഹനങ്ങള്‍ അനധികൃതമായി സ്റ്റേഷനില്‍ പിടിച്ചിടുന്നതായും അന്വേഷത്തിൽ കണ്ടെത്തിയിരുന്നു.
കൈക്കൂലി നല്കുന്ന വാഹനങ്ങള്‍ക്ക് ചെറിയ തുക പിഴ ചുമത്തി വിട്ടയയ്ക്കാറുണ്ട്. പൊതുജനത്തോടുള്ള പെരുമാറ്റം മോശമാണെന്നും പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് സർക്കാർ അന്വേഷത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.ഒരു ദിവസം ശരാശരി 40 ലേറെ ടിപ്പറുകളാണു തിരുവല്ലം സ്റ്റേഷന് പരിധിയില്‍ കുന്നിടിച്ചു നിലം നികത്തുന്നത്. ഒരു ലോറി ദിവസം കുറഞ്ഞതു 10,000 രൂപയാണു പടി നല്‍കേണ്ടത്. പുലര്‍ച്ചെ 4 മുതല്‍ 8 വരെ എത്ര ലോഡ് മണ്ണ് വേണമെങ്കിലും കൊണ്ടുപോകാം. ഇടനിലക്കാരുടെ സഹായത്തോടെയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോടുള്ള സുരേഷ് നായരുടെ പെരുമാറ്റം മോശമായരിതിയാണെലാണെന്നും കൈക്കൂലി വാങ്ങി മണ്ണ് മാഫിയയെ സഹായിക്കന്നുവെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സുരേഷ് വി നായരെ സംസ്ഥാന ആഭ്യന്തവകുപ്പാണ് സസ്പെപെൻ്റ് ഉത്തരവിറക്കിയത്.