സർക്കാർ ജീപ്പ്കത്തിച്ച കേസിലെ പ്രതികളായ ഡി.സി.സി. വൈസ് പ്രസിഡന്റ് എസ്. ജലീൽ മുഹമ്മദിനെയും ഡി.സി.സി .ജനറൽ സെക്രട്ടറി എം.ജെ ആനന്ദിനെയും കോടതി വെറുതെ വിട്ടു

തിരുവനന്തപുരം: സർക്കാർ ജീപ്പ്കത്തിച്ച കേസിലെ പ്രതികളായഡി.സി.സി. വൈസ് പ്രസിഡന്റ് എസ്. ജലീൽ മുഹമ്മദ് ഡി.സി.സി .ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് എന്നിവരെ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി വെറുതെ വിട്ടു.
തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിൽ നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി വെള്ളായമ്പലത്ത് സർക്കാർ ജീപ്പ് കത്തിച്ച ത്. ഈ കേസിൽ അന്ന് കെ.എസ് .യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന ജലീൽ മുഹമ്മദിനെയും കെ.എസ്.യു. വൈസ് പ്രസിഡന്റ് ആയിരുന്ന എം.ജെ .ആനന്ദിനെയും പ്രതിയാക്കി മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
2011 ൽ കേസ് മാജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ഈ കേസ് പ്രിൻസിപ്പൽ സബ് കോടതിയിലേക്ക് മാറ്റിയിരുന്നു.