യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐയെ തള്ളി യുഡിഎഫ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐയെ തള്ളി യുഡിഎഫ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത ഒരുപോലെയാണെന്നും എസ്ഡിപിഐ നല്‍കുമെന്ന് പറഞ്ഞ പിന്തുണ സ്വീകരിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.

വ്യക്തിപരമായി എല്ലാരും യുഡിഎഫിന് വോട്ട് ചെയ്യണം. പക്ഷേ സംഘടനയുടെ കാര്യത്തില്‍ നിലപാടുണ്ടെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ യുഡിഎഫ് നേതാക്കളായ എംഎം ഹസനും വിഡി സതീശനും പറഞ്ഞു. SDPI ഏകപക്ഷീയമായി നൽകാൻ തീരുമാനിച്ച പിന്തുണ യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

കോൺഗ്രസുമായോ, യുഡിഎഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കള്‍‌ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൊതുവിൽ കേരളത്തിൽ നിലനിൽക്കുന്ന അനുകൂല രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്ന ഒരു സാഹചര്യമാണ് എസ്ഡിപിഐ പിന്തുണ നല്‍കിയതിലൂടെ സംഭവിച്ചത്. വ്യക്തികൾ എന്നനിലയിൽ ആര് വോട്ടുചെയ്താലും പ്രശ്നമില്ല, എന്നാൽ, എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുടെ പിന്തുണവേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *