ശക്തമായ കോണ്‍ഗ്രസ് വേണം, തോറ്റെന്നു കരുതി ആരും പാര്‍ട്ടി വിടരുത്.തോല്‍വിയുണ്ടെങ്കില്‍ ഒരു ദിവസം ജയവുമുണ്ടാകും. കോണ്‍ഗ്രസിന് ഉപദേശവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ട്ടിയുടെ പരാജയത്തില്‍ മനം മടുത്ത് നേതാക്കള്‍ കോണ്‍ഗ്രസ് വിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയായ ഗഡ്കരിയുടെ പരാമര്‍ശം. ഗഡ്കരിയുടെ പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും.കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ഗഡ്കരിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ പ്രതിപക്ഷത്ത് പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്പെടുമെന്നും ഇത് നല്ല സൂചനയല്ലെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന് ശക്തമായ കോണ്‍ഗ്രസ് പാര്‍ട്ടി അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
‘ജനാധിപത്യം രണ്ട് ചക്രങ്ങളിലാണ് ഓടുന്നത് – ഭരണപക്ഷവും പ്രതിപക്ഷവും. ജനാധിപത്യം നിലനില്‍ക്കാന്‍ ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടണമെന്നത് എന്റെ ആത്മാര്‍ഥമായ ആഗ്രഹമാണ്. അതു കൂടാതെ, കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ആ സ്ഥലം പ്രാദേശിക പാര്‍ട്ടികള്‍ കൈയ്യടക്കുകയും ചെയ്യും. അത് ജനാധിപത്യത്തിന് നല്ലതല്ല. അതുകൊണ്ട് പ്രതിപക്ഷം ശക്തമായിരിക്കും.’ ഗഡ്കരി വ്യക്തമാക്കി. ലോക്‌സമത് ജേണലിസ് അവാര്‍ഡ്‌സ് വേദിയിലായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.

ഇക്കാര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഉദാഹരണമെന്നും എ ബി വാജ്‌പേയ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും നെഹ്‌റു അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിലെ തോല്‍വികളില്‍ മനം മടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.’കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നാണ് ഞാന്‍ പൂര്‍ണഹൃദയത്തോടെ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ ആ പാര്‍ട്ടിയില്‍ തന്നെ നില്‍ക്കണം. പരാജയത്തില്‍ നിന്നു കരകര?ാന്‍ പരിശ്രമിക്കുകയും ചെയ്യണം. തോല്‍വിയുണ്ടെങ്കില്‍ ഒരു ദിവസം വിജയവുമുണ്ടെന്നും ഗഡ്കരി ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *