വിജയ് ബാബുവിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും മാറ്റി;കേസ് വെള്ളിയാഴ്ച പരിഗണിക്കും, അറസ്റ്റ് വിലക്ക് തുടരും

കൊച്ചി: യുവ നടിയെ ബലാത്സംഗ ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി.കേസ് ഹൈകോടതി വെള്ളിയാഴ്ച വീണ്ടു൦ പരിഗണിക്കും. അറസ്റ്റിനുള്ള വിലക്ക് തുടരുമെന്ന് ഹൈക്കോടതി. വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് വിജയ് ബാബുവിന്‍റെ ആരോപണം.