പീഡനാരോപണം മറ്റൊരു നടിയെ നായികയാക്കിയതിലുളള പകയില്‍
പരാതിക്കാരിക്കെതിരെ വിജയ് ബാബു ഹൈക്കോടതിയില്‍

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് നടനും
നിര്‍മാതാവുമായ വിജയ് ബാബു. ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിലാണ് വിജയ്ബാബു വിശദീകരിക്കുന്നത്. 2018 മുതല്‍ പരാതിക്കാരിയെ അറിയാമെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. നടിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി. താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് വിജയ് ബാബുവിന്റെ ഉപഹര്‍ജിയില്‍ പറയുന്നു.

നടിയെ 2018 മുതല്‍ അറിയാം. സിനിമയില്‍ അവസരത്തിനായി നിരന്തരം വിളിച്ചിരുന്നു. ഇവര്‍ പല തവണ തന്നോട് പണം കടം വാങ്ങിയിട്ടുണ്ട്.പീഡനം നടന്നുവെന്ന് പറയുന്ന തീയതിക്ക് ശേഷവും തന്റെ ഭാര്യയുമായി നടി സംസാരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. നിലവില്‍ ദുബായിലുള്ള വിജയ് ബാബു മെയ് 30 ന് രാവിലെ ഒമ്പത് മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന ടിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *