വയനാട് വീണ്ടും കാട്ടാന ആക്രമണം; പരുക്കേറ്റയാള്‍ മരിച്ചു

വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കല്ലൂര്‍ മാറോട് സ്വദേശി രാജു(52)വാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു. .ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച രാത്രി കൃഷിയിടത്തില്‍നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. വയലിന് സമീപത്തുനിന്നിരുന്ന കാട്ടാന പെട്ടെന്ന് രാജുവിനുനേരേ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. വയറിനും കാലുകള്‍ക്കുമാണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജുവിന് തിങ്കളാഴ്ച രാവിലെ ശസ്ത്രക്രിയ നടത്തിയിരുന്നു.

കാട്ടാനശല്യം രൂക്ഷമായതിലും രാജുവിനുനേരേ ആക്രമണമുണ്ടായതിലും പ്രതിഷേധിച്ച് ഇന്നലെ രാവിലെ കല്ലൂരില്‍ നാട്ടുകാര്‍ പ്രതിഷേധവും റോഡ് ഉപരോധവും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *