തൃശൂരില്‍ വനിതാ വ്യാപാരിയെ കുട്ടികളുടെ മുന്നിലിട്ട് നടുറോഡില്‍ വെട്ടിക്കൊന്നു

തൃശൂര്‍ : തുണിക്കടയുടമായി യുവതിയെ കടയിലെ മുന്‍ ജീവനക്കാരന്‍ വെട്ടിക്കൊന്നു. ആക്രമിച്ചത് കുട്ടികളുടെ മുന്നിലിട്ട്.ശരീരത്തില്‍ മുപ്പതോളം വെട്ടുകളേറ്റിട്ടുണ്ട്. ഇളങ്ങര പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ കടയടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയാണ് ചിപ്പു എന്നുവിളിക്കുന്ന റിയാസ് ആക്രമിച്ചത്. മുഖത്ത് ആഴത്തില്‍ മുറിവേറ്റും. വിരലുകള്‍ അറ്റ് പോയി. അതുവഴി വന്ന മദ്രസ അധ്യാപകര്‍ ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
കടയിലെ ജീവനക്കാരനായിരുന്ന റിയാസ് നിരന്തരം റിന്‍സിയെ ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് കടയില്‍ നിന്ന് പറഞ്ഞുവിടുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതിലുളള പകയാണ് കൊലയ്ക്ക് കാരണമായി കരുതുന്നു.