അമ്മയുടെ തലപ്പത്ത് ഇനി വനിതകള്‍, പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ’

താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ശ്വേത മേനോൻ. `ജയിച്ചതിൽ ഒരുപാട് സന്തോഷം. ഒരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. സ്ത്രീകൾ മത്സരിച്ച് ജയിച്ചിട്ടുണ്ട്. അമ്മ സംഘടനയിൽ നിന്നും ആരും പിണങ്ങി നിന്നിട്ടില്ല, സംഘടനയിൽ നിന്ന് പോയവർക്കെല്ലാം തിരിച്ചുവരാം. അവരെല്ലാവരും അമ്മ എന്ന കുടുംബത്തിന്റെ ഭാഗമാണ്. ‘- ശ്വേത മേനോൻ പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങളെല്ലാം തുറന്നുപറഞ്ഞ് ഒറ്റക്കെട്ടായി പോകുമെന്നും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളുവെന്നും അവർ പറഞ്ഞു. കൂടുതൽ തീരുമാനങ്ങൾ ഇനി കൂടാനിരിക്കുന്ന എക്സിക്യൂട്ടിവ് മീറ്റിങ്ങിൽ ആയിരിക്കും എടുക്കുന്നത്. വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും കാര്യങ്ങളോന്നും നിസ്സാരമായി കാണാൻ പോകുന്നില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരൻ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. അമ്മയുടെ തലപ്പത്തേക്ക് വനിതകൾ എത്തുന്ന സനിമ മേഖലയിലെ വലിയ മാറ്റത്തിന്റെ സൂചനയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നടി ആകമിക്കപ്പെട്ടതിന് ശേഷം അമ്മയിൽ വനിതതകളുടെ ശബ്ദം ഇടമില്ലെന്ന് ചൂണ്ടികാട്ടി മലയാളത്തിലെ പമുഖ നായികമാർ ഉൾപ്പെടെ രാജി സമർപ്പിച്ചിരുന്നു. പിന്നീട് അമ്മയിൽ നിന്ന് അടർന്ന് മാറി പിറവിടെടുത്തതായിരുന്നു വിമൺ ഇൻ സിനിമ കലക്റ്റീവ്.
ഈ സ്തീ പക്ഷശബ്ദത്തിന്റെ ഏറെ നാളത്തെ പരിശമത്തിനൊടുവിലാണ് സനിമ മേഖലയിലെ സ്തീകളുടെ ബുദ്ധിമുട്ടുകൾ പധിക്കാൻ ഹേമ കമ്മീഷൻ വന്നത്. പിന്നീട് ഈ ഹേമാ കമ്മീഷൻ റിപ്പോർട്ട് വെളിച്ചത്തത്താൻ നടന്നത് അതിലും ഉറച്ച സമരങ്ങൾ മലയാള സനിമലോകത്ത് മാതമല്ല ആകാമാനം ഇന്ത്യയിലും ഹേമകമ്മറ്റി റിപ്പോർട്ട് വലിയകൊടുങ്കാറ്റായി ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അവിടെ ചരിതത്തിലാദ്യമായി വനിതകൾ വിജയിച്ച് കയറി എന്നത് അഭിമാനം തന്നെയാണ്