തിരുവനന്തപുരം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലായേഴ്സ് വഞ്ചിയൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവ അഭിഭാഷകാരുടെ ഒരു ഒത്തുചേരല്‍ -യംങ് ലോയേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
വഴുതക്കാട് ശ്രീ മൂലം ക്ലബിൽ നടന്ന ചടങ്ങ് മുൻ നിയമസഭാ സെക്രട്ടറി ഡോ: എൻ.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അഭിഭാഷകന് അഡ്വ. എം.സലാഹുദീൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രതീഷ് മോഹൻ സ്വാഗതം പറഞ്ഞു.
അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എസ്.എസ്.ജീവൻ, തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പ്രിജിസ് ഫാസിൽ, അഡ്വ. ക്ലാരൻസ് മിരാൻഡ, അഡ്വ. എസ്.എസ്.ബാലു എന്നിവർ സംസാരിച്ചു