വാക്കു തർക്കത്തിനിടെ യുവാവിൻ്റെ തലയ്ക്കു വെടിവെച്ചു

വാക്കുതര്‍ക്കത്തിനിടെ യുവാവിന്റെ തലയ്ക്കു വെടിവെച്ചു. വെടിവെച്ച പ്രതി പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്ത പുരം പുലിപ്പാറ സ്വദേശി റഹീമി(40)നാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി പത്തരയോടെ യായിരുന്നു സംഭവം.

പരിക്കേറ്റതിനെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച റഹിമിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. കുമ്മിള്‍ തച്ചോണം അഞ്ചുമലക്കുന്ന് സ്വദേശിയും വര്‍ക്ക് ഷോപ്പ് മെക്കാനി ക്കുമായ വിനീത്(30) ആണ് വെടിവച്ചത്. റഹീമിന്റെ ബൈക്ക് വിനീതിന്റെ വര്‍ക്ക് ഷോപ്പില്‍ സര്‍വ്വീസിന് കൊടുത്തതുമായി ബന്ധപ്പെട്ട് മുന്‍പ് തര്‍ക്കമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും കടയ്ക്കല്‍ തിരുവാതിരക്കിടെ കണ്ടുമുട്ടുകയും വീണ്ടും തര്‍ക്കമുണ്ടാകുകയും ചെയ്തു . തുടര്‍ന്ന് കടയ്ക്കല്‍ തിരുവാതിര കണ്ട് മടങ്ങിയ റഹിം തച്ചോണം ജംഗ്ഷനിലെത്തു മ്പോഴേക്കും പിന്‍തുടര്‍ന്നെത്തിയ വിനീത് കൈവശമുണ്ടായിരുന്നഎയര്‍ഗണ്‍ എടുത്ത് റഹിംമിനെ വെടിവയ്ക്കുകയായിന്നുവെന്ന് പോലീസ് പറഞ്ഞു. തലക്ക് വെടിയേറ്റ റഹിം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
സംഭവത്തിനു ശേഷം സ്ഥലത്തെത്തിയ കടയ്ക്കല്‍ പോലീസ് ഉടന്‍ തന്നെ വെടിവച്ച ആളെ പിടികൂടി. വിനീതിനെ ഇന്നലെ വൈകുന്നേര ത്തോടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുകയും വീട്ടിലെത്തിച്ച് വെടിവയ്ക്കാനുപയോഗിച്ച തോക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു . കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു
