സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന് വി ഡി സതീശന്‍ ബിജെപി നേതാക്കളുടെ മതമേലധ്യക്ഷന്മാരുമായുള്ള സന്ദര്‍ശനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന് വി ഡി സതീശന്‍ പറഞ്ഞു. രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരെ ആക്രമണങ്ങളും ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. മതമേലധ്യക്ഷന്മാര്‍ക്ക് ബിജെപി അനുകൂല നിലപാടുണ്ടെന്ന് തോന്നുന്നില്ല. അങ്ങിനെ ഒരു നിലപാട് എടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ആട്ടിന്‍ തോലിട്ട ചെന്നായയെപ്പോലെയാണ് ബിജെപി നിലപാടെന്ന് ക്രൈസ്തവര്‍ക്കറിയാം. ക്രൈസ്തവ സഭ ബിജെപി അനുകൂല നിലപാട് എവിടെയും സ്വീകരിച്ചിട്ടില്ല. വിചാരധാര പഴയ നിലപാടാണെന്ന് ആര്‍എസ്എസ് ഇതുവരെ പറഞ്ഞിട്ടില്ല. 598 ക്രൈസ്തവ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കണക്കാണിതെന്നും സതീശന്‍ പറഞ്ഞു.

ബിജെപി നേതാക്കളുടെ മതമേലധ്യക്ഷന്മാരുമായുള്ള സന്ദര്‍ശനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന് വി ഡി സതീശന്‍ പറഞ്ഞു. രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരെ ആക്രമണങ്ങളും ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. മതമേലധ്യക്ഷന്മാര്‍ക്ക് ബിജെപി അനുകൂല നിലപാടുണ്ടെന്ന് തോന്നുന്നില്ല. അങ്ങിനെ ഒരു നിലപാട് എടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ആട്ടിന്‍ തോലിട്ട ചെന്നായയെപ്പോലെയാണ് ബിജെപി നിലപാടെന്ന് ക്രൈസ്തവര്‍ക്കറിയാം. ക്രൈസ്തവ സഭ ബിജെപി അനുകൂല നിലപാട് എവിടെയും സ്വീകരിച്ചിട്ടില്ല. വിചാരധാര പഴയ നിലപാടാണെന്ന് ആര്‍എസ്എസ് ഇതുവരെ പറഞ്ഞിട്ടില്ല. 598 ക്രൈസ്തവ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കണക്കാണിതെന്നും സതീശന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *